ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സഹോദരീപുത്രി ഫരീദേ മൊറദ്ഖാനിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ട്. ഫരീദേ ഖമനേയി ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഫരീദേയെ അധികൃതർ പിടികൂടിയെന്ന് സഹോദരൻ ആരോപിച്ചത്. ബുധനാഴ്ചയാണ് ഫരീദേയെ അധികൃതർ തടങ്കലിലാക്കിയതെന്ന് സഹോദരൻ പറയുന്നു. ഫരീദേ സർക്കാരിനെ വിമർശിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സഹോദരൻ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോ എന്ന് റെക്കോഡ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമല്ല. വീഡിയോയിൽ ഇറാൻ ജനതയ്ക്കെതിരെ നടക്കുന്ന അടിച്ചമർത്തലിനെ അപലപിച്ച ഫരീദേ അന്താരാഷ്ട്ര സമൂഹം ഇറാൻ ഭരണകൂടത്തെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു. ഖമനേയിയെ ഹിറ്റ്ലറുമായാണ് ആക്ടിവിസ്റ്റ് കൂടിയായ ഫരീദേ താരതമ്യപ്പെടുത്തിയത്. ഇതിന് മുമ്പും ഭരണകൂട വിരുദ്ധ നിലപാടുകളുടെ പേരിൽ ഫരീദേയെ ജയിലിലടച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |