തൃക്കാക്കര: പകരംപാലം നിർമ്മിക്കാതെ ബ്രഹ്മപുരത്തെ പാലം പൊളിക്കാനുള്ള ജനദ്രോഹ തീരുമാനം സർക്കാരിന് തിരുത്തേണ്ടിവരുമെന്ന് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പറഞ്ഞു. പാലം പൊളിക്കുന്നതിനെതിരെ തൃക്കാക്കര, കുന്നത്തുനാട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റികൾ നടത്തുന്ന 35-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി.അരിസ്റ്റോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം.ബി യൂനസ്, കൗൺസിലർമാരായ മിനി ദിലീപ്, രജനി മണി, ശാന്ത, മിന്ന വിവേര, ആന്റണി പൈനുതറ,സുജലോനപ്പൻ, അഞ്ജന, പയസ് ജോസഫ്, സക്കീർ തമ്മനം, ബെൻസി ബെന്നി, മാലിനി കുറുപ്പ്, ജിജ ടെൻസൻ, ലൈല ദാസ്, സുജലോനപ്പൻ, ഡി.സി.സി സെക്രട്ടറി കെ.പി.തങ്കപ്പൻ, യു.ഡി.എഫ് ചെയർമാൻ ജോസഫ് അലക്സ്, മുസ്ലിംലീഗ് ജില്ലാ സെകട്ടറി പി.എം.കെരീം, സി.ഐ സലാം, എം.എസ്.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |