SignIn
Kerala Kaumudi Online
Thursday, 19 September 2024 8.41 PM IST

തലയിൽ എണ്ണ തേയ്ക്കുന്നവരാണോ ? എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യും

Increase Font Size Decrease Font Size Print Page

hair-oil

മുടി വളരാൻ പലതരത്തിലുള്ള എണ്ണകളാണ് പലരും ഉപയോഗിക്കുന്നത്. എണ്ണ പുരട്ടുന്നത് തലമുടിയുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. മുടിയെ മോയ്സ്ച്വർ ചെയ്ത് നിലനിർത്തുന്നതിനും മുടിയ്ക്ക് വേണ്ടത്ര പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നതിനും എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്.എന്നാൽ ശരിയായ രീതിയിൽ എണ്ണ ഉപയോഗിച്ചില്ലെങ്കിൽ അത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യുന്നു. തലയിൽ എണ്ണ തേയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

1. രാത്രി തലയിൽ എണ്ണ തേച്ച് കിടക്കുന്നത്

തലയിൽ എണ്ണ നന്നായി പിടിക്കുന്നതിനായി രാത്രി എണ്ണ തേച്ചുപിടിപ്പിച്ച് കിടക്കുന്നവരുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. രാത്രി മുഴുവനും മുടിയിൽ എണ്ണ പുരട്ടുന്നതുമൂലം മുടിയിലെ സുഷിരങ്ങൾ അടയുകയും അഴുക്കും മറ്റും അടിഞ്ഞുകൂടുകയും ചെയ്യുന്നു. അതുപോലെ, തലവേദന, കഴുത്ത് വേദന എന്നിവ വരുവാനുള്ള സാദ്ധ്യത കൂടുതലാണ്. ചിലർക്ക് നീരിറക്കം പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു. മുടി കഴുകുന്നതിന് 3-4 മണിക്കൂർ മുമ്പ് എണ്ണ പുരട്ടുന്നത് മുടിയുടെ വേരുകൾക്ക് നല്ലതാണ്.

2. കുളിച്ചതിന് ശേഷം എണ്ണ തേയ്ക്കുന്നത്

ചിലർ കുളി കഴിഞ്ഞതിന് ശേഷം മുടിയിൽ എണ്ണ തേയ്ക്കാറുണ്ട്. എന്നാൽ നനഞ്ഞ മുടിയിൽ എണ്ണ തേയ്ക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുന്നത് തലയോട്ടിയിലും മുടിയിലും അമിതമായി പൊടി ഇരിക്കുന്നതിനും ഇത് താരൻ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ നനഞ്ഞിരിക്കുന്ന മുടിയിൽ വീണ്ടും എണ്ണ ഇടുമ്പോൾ ശരീരത്തിലേയ്ക്ക് കൂടുതൽ തണുപ്പ് എത്തുന്നു. ഇത് ശരീരത്തിന് ഒട്ടും നല്ലതല്ല.

3. എണ്ണമയമുള്ള മുടിയിൽ വീണ്ടും എണ്ണ പുരട്ടരുത്

എണ്ണമയമുള്ള മുടിയിൽ വീണ്ടും എണ്ണ പുരട്ടുന്നത് മുടിയിലെ സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും അഴുക്കും മറ്റും അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു.

oil

4. സ്ഥിരമായി ഒരു എണ്ണ ഉപയോഗിക്കാത്തത്

ഇടയ്ക്കിടയ്ക്ക് എണ്ണ മാറ്റുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. അതുപോലെ എണ്ണ മാറ്രുന്നത് മുടിയുടെ ഘടനയെ തന്നെ മാറ്രുന്നു. അതിനാൽ നിങ്ങളുടെ മുടിയ്ക്ക് ചേരുന്ന ഏതെങ്കിലും ഒരു എണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും.

5. എണ്ണ തേയ്ച്ചതിന് ശേഷം മുടി ചീകരുത്

എണ്ണ പുരട്ടിയതോ നനഞ്ഞതോ ആയ മുടി ചീകുന്നത് നല്ലതല്ല. മുടി പൊട്ടിപോകുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് എണ്ണയിടുന്നതിന് മുമ്പ് മുടി ചീകാൻ ശ്രമിക്കുക

6. അധികമായി മസാജ് ചെയ്യരുത്

അധികമായി മസാജ് ചെയ്യുന്നത് മുടി ഇഴകൾ ദുർബലപ്പെടുത്തുന്നു. പിന്നീട് മുടി പൊട്ടാനും ഇത് ഇടയാക്കുന്നു.

7. താരനുണ്ടെങ്കിൽ എണ്ണ ഉപയോഗിക്കരുത്

താരനുള്ളപ്പോൾ തലയോട്ടിയിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതല്ല. താരനുണ്ടെങ്കിൽ തലയോട്ടിയിൽ ജലാംശം നൽകുന്ന ഹോം മെയ്ഡ് ഹെയർ മാസ്കുകളും പരീക്ഷിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HAIR OIL, HAIRLOSS, HAIRPACK, OIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.