SignIn
Kerala Kaumudi Online
Friday, 26 April 2024 8.15 AM IST

മെക്സിക്കോയ്ക്കെതിരെ മെസിയുടെ ആ ഗോൾ പിറന്നതിങ്ങനെ,​ വെളിപ്പെടുത്തി സഹതാരം എയ്ഞ്ചൽ ഡി മരിയ

kk

ദോഹ: ആദ്യമത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ പരാജയമേറ്റുവാങ്ങിയ അർജന്റീന നിർണായക പോരാട്ടത്തിൽ മെക്സിക്കോയെ തകർത്ത് ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കിയിരുന്നു 64ാം മിനിട്ടിൽ സൂപ്പർതാരം മെസിയും 87ാം മിനിട്ടിൽ എൻസോ ഫെർണാണ്ടസുമാണ് മെക്സിക്കൻ ഗോൾവല നിറച്ചത്. ഇപ്പോഴിതാ മെസി നേടിയ ആദ്യ ഗോൾ പിറന്നതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് സഹതാരം എയ്ഞ്ചൽ ഡി മരിയ.

ആ ഗോളിനെക്കുറിച്ച് പറയാൻ വാക്കുകളില്ല. ഗോൾ നേടുന്നതിന് പത്ത് മിനിട്ട് മുമ്പ് ഞങ്ങൾ സംസാരിച്ചിരുന്നു. മെക്സിക്കൻ ഗോൾമുഖത്ത് സ്പേയ്സ് ഉണ്ടാകുമ്പോൾ പന്ത് നൽകണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത്തരം ഒരു നിമിഷത്തിലാണ് അദ്ദേഹത്തിന് പന്ത് നൽകിയകും. അദ്ദേഹം അത് മനോഹരമായി വലയിലെത്തിച്ചു. ഏയ്ഞ്ചൽ ഡി മരിയ പറഞ്ഞു . ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം ക്ലബ് തലത്തിലും 14 വർഷമായി ദേശീയ ടീമിലും കളിക്കാൻ അവസരം ലഭിച്ചു. എന്നെ സംബന്ധിച്ച് ലിയോ ആണ് എല്ലാം.

ഏയ്ഞ്ചൽ ഡി മരിയ ബോക്സിനകത്തേക്ക് നൽകിയ പന്ത് മെക്സിക്കൻ പ്രതിരോധ നിരയ്ക്കിടയിലൂടെ മെസി ഗോളാക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, MEXICO, MESSI, ARGENTINA, WC, QATARWC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.