തിരുവനന്തപുരം: എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് തലസ്ഥാനത്ത് തുടക്കമായി. ആദ്യഘട്ടത്തിൽ വെട്ടുകാട് വാർഡിലെ 60 വീടുകൾക്ക് കണക്ഷൻ നൽകി. കണക്ഷൻ നൽകി ഒരാഴ്ച പിന്നിട്ടപ്പോൾ മികച്ച അഭിപ്രായമാണ് വീട്ടുകാർ നൽകുന്നതെന്ന് സിറ്റി ഗ്യാസ് പ്ളാന്റ് അഡ്മിനിസ്ട്രേഷൻ അധികൃതർ പറഞ്ഞു.
അടുത്ത മാസത്തോടെ രജിസ്റ്റർ ചെയ്ത മീറ്റർ സ്ഥാപിച്ച് ജോലികൾ പൂർത്തിയായ 320 വീടുകളിൽ കൂടി ഗ്യാസ് ലഭ്യമാക്കും. നിലവിൽ പല വീടുകളിലും സാധാരണ എൽ.പി.ജി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുകയാണ്. ഈ സിലിണ്ടർ തീരുന്ന മുറയ്ക്ക് കണക്ഷൻ മതിയെന്ന വീട്ടുകാരുടെ അഭിപ്രായം മാനിച്ചാണ് ഘട്ടംഘട്ടമായി കണക്ഷൻ നൽകുന്നത്. അടുത്ത ജനുവരിയോടെ 1200 വീടുകളിൽ ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ 20,000 പേർ രജിസ്റ്റർ ചെയ്തതിൽ 2000 പേർക്ക് കണക്ഷൻ നൽകാനുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ആറ് മാസത്തിനുള്ളിൽ നഗരത്തിന്റെ പകുതിയോളം പ്രദേശങ്ങളിൽ കണക്ഷൻ നൽകാണ് തീരുമാനം. കളമശേരിയിലെ പ്ലാന്റിൽ നിന്ന് ടാങ്കറിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റിൽ വച്ച് വാതകമാക്കി മാറ്റി സംഭരിക്കും. വീടുകളിലേക്കുള്ള കണക്ഷന് എം.ഡി.പി.ഇ ഗ്യാസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. എൽ.പി.ജി സിലിണ്ടർ നിരക്കിന്റെ 70 ശതമാനം നിരക്കിലാണ് പി.എൻ.ജി ലഭ്യമാക്കുന്നത്. സിറ്റി ഗ്യാസ് വരുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനത്തോളം ലാഭിക്കാം.
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ചാക്ക,പാൽക്കുളങ്ങര,പെരുന്താന്നി,ശ്രീകണ്ഠേശ്വരം, കമലേശ്വരം,മുട്ടത്തറ വാർഡുകളിൽകൂടി കണക്ഷനുകൾ നൽകും. നിലവിൽ ഈ വാർഡുകളിൽ കണക്ഷനെടുക്കുന്നതിനുള്ള സർവേ നടക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള സർവേയും ചർച്ചയും പുരോഗമിക്കുകയാണ്.
ഇതുവരെ കണക്ഷൻ നൽകിയത് - 60 വീടുകളിൽ
രജിസ്ട്രേഷൻ
8848227834 എന്ന നമ്പരിൽ ബന്ധപ്പെടുക.
അധികൃതർ കൊണ്ടുവരുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചുനൽകണം. വോട്ടേഴ്സ്
ഐ.ഡി കാർഡ്,ഓണർഷിപ്പ് സർട്ടിഫിക്കറ്റ്,വിലാസം തെളിയിക്കുന്ന രേഖ എന്നിവ നൽകണം.
ഫോം പൂരിപ്പിച്ചശേഷം അധികൃതർ മൊബൈൽ ആപ്ളിക്കേഷനിൽ രേഖപ്പെടുത്തും. തുടർന്ന് ഫോൺ
നമ്പരിൽ ഒ.ടി.പി നമ്പർ ലഭിക്കും. അത് അധികൃതരോടു പറഞ്ഞ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
അടുത്ത ദിവസങ്ങളിൽ അവർ വീട്ടിലെത്തി പൈപ്പും കണക്ഷനും സ്ഥാപിക്കും. പരാതികൾക്കും
അന്വേഷണത്തിനും വേണ്ടിയുള്ള മൊബൈൽ നമ്പരും മറ്റ് വിവരങ്ങളടങ്ങിയ ബുക്ക്ലെറ്റും കൈമാറും.
ഗ്യാസ് സപ്ലൈ ചെയ്യുന്ന സമയത്ത് വീടുകളിൽ ഗ്യാസ് എത്തും. രജിസ്ട്രേഷനും മറ്റുമുള്ള
തുക തവണകളായി അടയ്ക്കാനുള്ള സൗകര്യവും കമ്പനി നൽകും.
ആദ്യമായി കണക്ഷനെടുക്കുന്നവർ 6000 രൂപ കമ്പനിക്ക് നൽകണം. പൈപ്പ്,മീറ്റർ സ്ഥാപിക്കുന്നത്
സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവയിലേക്കാണ് ഈ തുക.
എല്ലാ മാസവും ആദ്യവാരം ഉപയോഗിക്കുന്നതിനനുസരിച്ച്
ബില്ല് ഫോണിൽ മെസേജായും ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |