മെറ്റൽ ഒഴികെയുള്ള വിഭാഗങ്ങൾക്ക് നേട്ടം
ഓയിൽ ആൻഡ് ഗ്യാസ് വിഭാഗം ഓഹരികളുടെ കുതിപ്പ് നിർണായകമായി
മുംബയ്: റെക്കാഡ് നേട്ടവുമായി വിപണിയിൽ മുന്നേറ്റം തുടരുന്നു. സെൻസെക്സ് 62,504 ലും നിഫ്റ്റി 18,562ലുമാണ് ഇന്നലെ ക്ളോസ് ചെയ്തത്.
നിഫ്റ്റി 50 പോയിന്റ് ഉയർന്ന് ക്ളോസ് ചെയ്തപ്പോൾ 211,80 പോയിന്റാണ് സെൻസെക്സിലെ നേട്ടം.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ് വിപണി പ്രധാനമായും നേട്ടമാക്കിയത്. മെറ്റൽ ഒഴികെയുള്ള സെക്ടറുകൾ നേട്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ ഓയിൽ ആൻഡ് ഗ്യാസ് വിഭാഗം ഓഹരികളുടെ കുതിപ്പാണ് നേട്ടമായത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് റിപ്പോർട്ട് ചെയ്തതിനാൽ ആഭ്യന്ത്യര സൂചികകൾക്ക് മുന്നേറ്റം കാഴ്ച്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
ബി.പി.സി.എൽ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോർ കോർപ്, എസ്. ബി.ഐ ലൈഫ് തുടങ്ങിയവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ഭാരതി എയർ ടെൽ തുടങ്ങിയ ഓഹരികൾക്ക് നഷ്ടം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |