SignIn
Kerala Kaumudi Online
Saturday, 27 April 2024 1.22 AM IST

ബംഗാളിൽ രണ്ട് ജില്ലകൾ കൂടി  മമതയുടെ പ്രഖ്യാപനം ഉടൻ

mamatha-

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹിംഗൽഗഞ്ചിൽ ഇന്ന് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി സുന്ദർബൻസ്, ബസിർഹട്ട് എന്നീ ജില്ലകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചന. തെക്കുവടക്ക് 24 പർഗാനാസ് ജില്ലകളെയാകും വിഭജിക്കുകയെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സൗത്ത് 24 പർഗാനകളുടെ 13 ബ്ലോക്കുകൾ സുന്ദർബൻസ് ജില്ലയിലും, വടക്കൻ 24 പർഗാനകളിൽ ആറെണ്ണം ബസിർഹട്ടിലുമുണ്ടായേക്കും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സുന്ദർബൻസ് നിലവിൽ വടക്കൻ, തെക്ക് 24 പർഗാനാസ് ജില്ലകളിലായാണുള്ളത്. പശ്ചിമ ബംഗാളിൽ നിലവിൽ 23 ജില്ലകളാണുള്ളത്. ഓരോ ജില്ലയും സൃഷ്ടിക്കാൻ 200 കോടി സംസ്ഥാനം വഹിക്കേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.