അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗുജറാത്തിലെ ബി.ജെ.പി മുൻ മന്ത്രി ജയനാരായൺ വ്യാസ് കോൺഗ്രസിൽ ചേർന്നു. ഇന്നലെ കോൺഗ്രസ് സംസ്ഥാന ആസ്ഥാനത്തെത്തിയ വ്യാസിന് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പാർട്ടി അംഗത്വം നൽകിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും വ്യാസിനെ സ്വാഗതം ചെയ്തു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്ന ഇദ്ദേഹം നവംബർ അഞ്ചിനാണ് ബി.ജെ.പിയിൽ നിന്ന് രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |