മലപ്പുറം : ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ ഒളിവിലായിരുന്ന മലപ്പുറം എം.വി.ഐ അറസ്റ്റിൽ. മലപ്പുറം വനിതാ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സി. ബിജുവിനെ വയനാട്ടിൽ നിന്ന് പിടികൂടിയത്. നവംബർ 17നായിരുന്നു സംഭവം. പരാതി നൽകിയതോടെ എം.വി.ഐ ഒളിവിൽ പോയി. ഇയാളെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.