റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.
മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കുമെന്നാണ് മുഹമ്മദ് ഹക്കീമിന്റെ ഭാര്യയ്ക്കും പാലക്കാട് എസ്പിക്കും ലഭിച്ച സന്ദേശം. വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലും ഏഴരയോടെ ധോണി പയറ്റാംകുന്നിലെ വീട്ടിലും മൃതദേഹം എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |