ആലത്തൂർ: രമ്യ ഹരിദാസ് എം പിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ.കോട്ടയം എരുമേലി കണ്ണിമല സ്വദേശി വെൺമാന്തറ ഷിബുക്കുട്ടനാണ് (49) വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. എം പിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു.
രാത്രികാലങ്ങളിൽ നിരന്തരം ഫോണിൽ വിളിച്ച് അസഭ്യം പറയുകയായിരുന്നു. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെയാണ് എം പി പരാതി നൽകിയത്. പാലക്കാട് എസ് പി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം ആലത്തൂർ ഡി വൈ എസ് പി ആർ അശോകനും സംഘവുമാണ് പരാതിയെക്കുറിച്ച് അന്വേഷിച്ചത്. കോട്ടയം തൂമരംപാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.