വിതുര:തൊളിക്കോട്പഞ്ചായത്തിന്റെയും,മലയടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഡിസംമ്പർ ഒന്നിന് രാവിലെ 9.30ന് ആരോഗ്യമേള സംഘടിപ്പിക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക്അൻസർ അദ്ധ്യക്ഷത വഹിക്കും.മലയടി പി.എച്ച്.സി മെഡിക്കൽഒാഫീസർ ഡോ.കണ്ണൻ നേതൃത്വം നൽകും.ആരോഗ്യവിളംബരഘോഷയാത്ര രാവിലെ 9 ന് മലയടിജംഗ്ഷനിൽ നിന്നാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |