നെല്ലിയാമ്പതി: എയ്ഡ്സ് ദിനചാരണത്തോടനുബന്ധിച്ച് പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മരിയ എസ്റ്റേറ്റിൽ നടന്ന ബോധവത്കരണം എസ്.ഐ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി സാബു അദ്ധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ ആരോഗ്യം ജോയ്സൺ ക്ലാസെടുത്തു. ജെ.എച്ച്.ഐ അഫ്സൽ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എൽ.എസ് പി.രോഹിണി, സി.പി.ഒമാരായ സിജു, ഗിരീഷ്കുമാർ, പ്രജേഷ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |