SignIn
Kerala Kaumudi Online
Friday, 26 April 2024 7.55 AM IST

കന്നുകാലികളെ വെറുതേ വിടാതെ വന്ദേഭാരത്; നാലാം തവണയും പശുക്കളെ ഇടിച്ച് തെറിപ്പിച്ചു

vandhe-bharath-train

അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും കന്നുകാലികളെ ഇടിച്ചുതെറിപ്പിച്ച് വന്ദേഭാരത് ട്രെയിൻ. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഗാന്ധി നഗര്‍ - മുംബയ് വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ആണ് ഗുജറാത്തിലെ ഉദ്‌വാഡ, വാപി സ്റ്റേഷനുകൾക്കിടയിൽ വച്ച് പശുക്കളെ ഇടിച്ച് തെറിപ്പിച്ചത്.

അപകടത്തിൽ ട്രെയിനിന്റെ മുൻവശത്തെ പാനലുകൾക്ക് തകരാറുകൾ സംഭവിച്ചു. ഈ തകരാറുകൾ പരിഹരിച്ചതായി പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ വ്യക്തമാക്കി. രണ്ട് മാസം മുമ്പാണ് ഇതുവഴി വന്ദേഭാരത് സർവീസ് ആരംഭിച്ചത്. രണ്ടുമാസത്തിനിടെ നാലാമത്തെ അപകടമാണിത്.

മുമ്പുണ്ടായ മൂന്ന് അപകടങ്ങളിലും ട്രെയിനിന്റെ മുൻവശത്തെ പാനലുകൾ തകർന്നിരുന്നു. ഒക്ടോബർ ആറിന് മണിനഗർ റെയിൽവേ സ്റ്റേഷന് സമീപം നാല് പോത്തുകളെ ഇടിച്ചുതെറിപ്പിച്ചതാണ് ആദ്യത്തെ അപകടം. തൊട്ടടുത്ത ദിവസം ഒരു പശുവിനെയും ഇടിച്ചിട്ടു. ദിവസങ്ങൾക്ക് ശേഷം ഗുജറാത്തിലെ അതുൽ റെയിൽവേ സ്റ്റേഷന് സമീപം ഒരു കാളയെയും ഇടിച്ച് തെറിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GANDHINAGAR, MUMBAI, VANDHE BHARATH EXPRESS, HITS, CATTLE IN GUJARATH, VANDHE BHARATH TRAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.