കോഴിക്കോട്: കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ കേസെടുത്തു. മലപ്പുറം സ്വദേശിയായ 15-കാരനെതിരെ നടന്ന പീഡനത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ അസീസ്, ഉവൈസ്, അബ്ബാസ് എന്നിവർക്കെതിരെയാണ് കോഴിക്കോട് ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായാണ് വിവരം. ഒക്ടോബർ 27-ന് നടന്ന സംഭവത്തിൽ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയെ പ്രതികൾ ബലമായി കുന്ദമംഗലത്തെത്തിച്ച് അതിക്രമം നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |