തിരുവനന്തപുരം: നഗരസഭ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന നീന്തൽ പരിശീലനത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കായിക ക്ഷമത പരിശോധന ഇന്ന് രാവിലെ 8.30 മുതൽ മണക്കാട് ഗവ.ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ നടത്തും. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒരു ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, സ്കൂൾ ഐ.ഡി കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം വാട്ടർ വർക്സ് സ്വിമ്മിംഗ് പൂളിൽവച്ച് ( വെള്ളയമ്പലം ജിമ്മി ജോർജ്ജ് ) നീന്തൽ പരിശീലനവും വാട്ടർ സ്പോർട്സ് പരിശീലനവും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |