പറവൂർ: ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം തുടങ്ങാൻ മണിക്കൂറുകൾ വൈകിയതോടെ മത്സരത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു. തോപ്പുംപടി ഔവർ ലേഡീസ് സി.ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ് കുഴഞ്ഞുവീണത്. വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. മാല്യങ്കര എസ്.എൻ.എം ഐ.എം.ടിയുടെ ഓപ്പൺ സ്റ്റേജിൽ രാവിലെ 11ന് തുടങ്ങേണ്ട മത്സരമാണ് മണിക്കൂറുകൾ വൈകിയത്.
ഗ്ലൂക്കോസും മറ്റും കുടിച്ച ശേഷം വിദ്യാർത്ഥി വീണ്ടും വേദിയിലെത്തി ചവിട്ടുനാടകം കളിച്ചു. മത്സരിച്ച മൂന്ന് ടീമുകൾക്കും എ ഗ്രേഡാണ്. അപ്പീൽ നൽകുമെന്ന് മത്സരാർത്ഥികളും അധികൃതരും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |