ആലപ്പുഴ: കാർത്തികപ്പള്ളി പല്ലന ഭാഗത്ത് കാർത്തികപ്പള്ളി എക്സൈസ് റെയ്ഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 210 കുപ്പി പോണ്ടിച്ചേരി നിർമ്മിത മദ്യം പിടികൂടി. ക്രിസ്മസ് ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് മദ്യം ശേഖരിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തോട്ടപ്പള്ളി മുറിയിൽ പൂത്തോപ്പിൽ വീട്ടിൽ അഖിൽ ( 33) പുത്തൻ പറമ്പിൽ വീട്ടിൽ രാകേഷ് ( 29 ) എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി
തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ പ്രവീൺ (37) ഓടിരക്ഷപെട്ടു. ഇയാൾ നേരത്തേയും സമാന കേസിൽ പ്രതിയാണ്. ഇവരിൽ നിന്നും പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 105 ലിറ്റർ മദ്യമാണ് പിടികൂടിയത്. റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.രാധാകൃഷ്ണൻ, ഫെമിൻ, പ്രിവന്റീവ്ഓഫീസർമാരായ റോയ് ജേക്കബ്, ജി.ഗോപകുമാർ , ജി.അലക്സാണ്ടർ, അബ്ദുൽഷുക്കൂർ, വി.എം. ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.മുസ്തഫ , ജി.ജയകൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സംഘമിത്ര, ഡ്രൈവർ റിയാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |