തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മൂന്ന് നില
വരെ പോകുന്നതിനുള്ള പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നു. ഇതിന് 25.50 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചു.
.പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്.
ക്ലിഫ് ഹൗസിൽ ആദ്യമായാണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്. ലിഫ്റ്റിന്റെ പുറക് വശത്ത് നീന്തൽക്കുളമാണ്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മിക്കാൻ 42.90 ലക്ഷം അനുവദിച്ചത് ജൂൺ 22 നാണ്. കാലിത്തൊഴുത്ത് നിർമ്മാണം ഏകദേശം പൂർത്തിയായി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |