കോട്ടയം . വിഴിഞ്ഞം സമരത്തിന്റെ പേരിൽ ആർച്ച് ബിഷപ്പുമാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ് ) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാബു വലിയവീടൻ, വി ഡി ജോസഫ്, ജോണി സെബാസ്റ്റ്യൻ, കെ ആർ ഗിരിജൻ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ, പി എസ്. ജെയിംസ്, കല്ലട ഫ്രാൻസിസ്, വത്സൺ അത്തിക്കൽ, പ്രേംസൺ മാഞ്ഞാമറ്റം, ആർ. രാജശേഖരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |