പത്തനംതിട്ട : ഒാൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഡ്വ.ചെറിയാൻ വർഗീസ് മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ഇന്റർ ബാർ അസോസിയേഷൻ ടി 20 ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം വിജയികളായി. ആതിഥേയരായ പത്തനംതിട്ട ഫസ്റ്റ് റണ്ണേഴ്സപ്പ് ആയി. ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബി.കെ,ബിജു അദ്ധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ ജില്ല സെഷൻസ് ജഡ്ജ് കെ.ജെ.ആർ.ബി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അഭിഭാഷക യൂണിയൻ ജില്ലാസെക്രട്ടറി അഡ്വ.എസ്.മനോജ്, കിരൺ രാജ്, അഡ്വ.ദീപു പീതാംബരൻ എന്നിവർ സംസാരിച്ചു. ഫൈനലിൽ മാൻ ഒഫ് ദ മാച്ച് ആയി തിരുവനന്തപുരത്തിന്റെ സജനും മാൻ ഒഫ് ദ സീരീസായി പത്തനംതിട്ടയുടെ ആദിത്യനും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |