SignIn
Kerala Kaumudi Online
Friday, 26 April 2024 3.43 PM IST

വൃശ്ചിക വേലിയേറ്റം:വീടുകളിൽ വെള്ളം കയറി

1

പള്ളുരുത്തി: വൃശ്ചിക വേലിയേറ്റം ശക്തമായതോടെ കായലോര മേഖലയിലെ നിരവധി വീടുകളിൽ വെള്ളംകയറി. റോഡുകളിലും ഇടറോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതവും തടസപ്പെട്ടു. രാവിലെ ജോലിക്ക് പോകുന്നവർ ഇതോടെ ബുദ്ധിമുട്ടിലായി. പെരുമ്പടപ്പ്, കോണം, കുമ്പളങ്ങി, മുണ്ടംവേലി ,ഇടക്കൊച്ചി തുടങ്ങിയ പ്രദേശങ്ങളിൽ വേലിയേറ്റം ശക്തമാണ്. കായലുകളിൽ എക്കൽ അടിഞ്ഞതും കായൽ കയ്യേറ്റവുമാണ് വേലിയേറ്റത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ കാരണം. ഓരോ വർഷവും കായലിൽ നിന്ന് എക്കൽ നീക്കത്തിന് തുക വകയിരുത്തുമെങ്കിലും ജോലികൾ നടക്കാറില്ല. ഇതാണ് വേലിയേറ്റം രൂക്ഷമാക്കിയിരിക്കുന്നത്. ദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MINI FLOOD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.