മട്ടാഞ്ചേരി: കേരള വിഷൻ ന്യൂസ് 24x7ന്റെ നേതൃത്വത്തിൽ കോർണേഷൻ ക്ലബ്ബ് ടർഫിൽ സംഘടിപ്പിച്ച ഗോളാരവം ഫുട്ബാൾ മത്സരം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഒ.എ എറണാകുളം ജേതാക്കളായി. കൊച്ചി പ്രസ് ക്ലബ് റണ്ണറപ്പായി .കൊച്ചിൻ കാർണിവൽ കമ്മിറ്റിയും ,വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് വൺ എന്നീ ടീമുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. സി.ഒ.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്.രജനീഷ് ,കേരള വിഷൻ ഡയറക്ടർമാരായ സുധീഷ് പട്ടണം, സുരേഷ് ബാബു എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ബിജു ജോസഫ് ,കൊച്ചി മേഖലാ പ്രസിഡന്റ് ഷൈൻ സെബാസ്റ്റിൻ ,സെക്രട്ടറി കെ.ആർ.രാജീവ് ,എക്സിക്യുട്ടീവ് അംഗം എസ്.പി. ദേവാനന്ദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |