SignIn
Kerala Kaumudi Online
Saturday, 27 April 2024 8.14 AM IST

സാഹസികതയുടെ പുതിയ പാഠങ്ങൾ പകർന്നു യുവജനക്ഷേമ ബോർഡ്

camp

തൊടുപുഴ: യുവാക്കൾക്ക് സാഹസികതയുടെ പുതിയ പാഠങ്ങൾ പകർന്നു നൽകി യുവജനക്ഷേമ ബോർഡിന്റെ സാഹസിക ക്യാമ്പ്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ദേശീയ സാഹസിക അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ നിന്നുള്ള നാല്പതോളം യുവതീ- യുവാക്കൾക്കയി സംഘടിപ്പിച്ച ത്രിദിന സാഹസിക ക്യാമ്പ് യുവജനക്ഷേമ ബോർഡ് മെമ്പർ വി.കെ. സനോജ് സാഹസിക ഇനമായ ഫ്രീഹാൻഡ് റാപ്പെല്ലിങ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

ബോർഡ് മെമ്പർ ടി.ടി. ജിസ്‌മോൻ അദ്ധ്യക്ഷനായ ചടങ്ങിൽ ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സാഹസിക അക്കാദമി സ്‌പെഷ്യൽ ഓഫീസർ പ്രണീത, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എം.എസ്. ശങ്കർ, ദേവികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ബിൻസി റോൺസൻ, ജില്ലാ കോർഡിനേറ്റർ രമേശ് കൃഷ്ണൻ, ആർ. മോഹൻ എന്നിവർ സംസാരിച്ചു. റോക്ക് ക്ലൈമ്പിങ്, ട്രക്കിങ്, പ്രഥമ ശുശ്രൂഷ ക്ലാസ്, വ്യക്തിത്വ വികസന ക്ലാസ്, മറ്റു സാഹസിക ഇനങ്ങളായ സ്‌കൈ വാക്ക്, കമാണ്ടോ നെറ്റ്, ജുമേറിങ്, സിപ്‌ലൈൻ തുടങ്ങിയവ ഉൾപ്പെടുത്തി കൊണ്ടുള്ള ക്യാമ്പ് അംഗങ്ങളിൽ ആവേശമുയർത്തി. നാളെ അവസാനിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് യുവജനക്ഷേമ ബോർഡ് മെമ്പർ സന്തോഷ് കാല വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.