കൊല്ലം: മണ്ഡലകാലത്തിന്റെ തിരക്കിലാണ് തെങ്കാശി കുറ്റാലം ജലപാതം. ശെന്തുരുണി മലയിൽ ശക്തമായ മഴ ലഭിച്ചതോടെയാണ് കുറ്റാലം ജലസമൃദ്ധമായത്. ഇടവിട്ട് മഴ പെയ്യുമ്പോൾ വെള്ളച്ചാട്ടത്തിന് ശക്തി കൂടും. ഈ സമയത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വിലക്ക് ഏർപ്പെടുത്തും. പുലർച്ചെ മുതൽ രാത്രി വരെയും സഞ്ചാരികളും ശബരിമല തീർത്ഥാടകരും ഇവിടേക്ക് എത്തുന്നുണ്ട്. മണ്ഡലകാലമായതിനാൽ വ്യാപാര ശാലകളും സജീവമാണ്. പഴയ കുറ്റാലത്തും പുതിയ കുറ്റാലത്തും വലിയ തിരക്കാണ് അനുഭപ്പെടുന്നത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊലീസ് സാന്നിദ്ധ്യമുൾപ്പെടെ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |