കുറ്റ്യാടി: കൈവേലിയിലെ ഉദയ താവുള്ള കൊല്ലിയും, സഭ വടകരയും സംയുക്തമായി നടത്തിവരുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സായാഹ്നം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നാടക കലാകാരന്മാരയ എം.കോരൻ, ആശാൻ ബാല കുറുപ്പ് , ശശി നരിപ്പറ്റ,, എം.നാണു, മൊയിലോത്ത് മുകുന്ദൻ, കുഞ്ഞേട്ടൻ കുമാരൻ, വി പി .നാരായണി എന്നിവരെ ആദരിച്ചു. പപ്പൻ നരിപ്പറ്റ, വി.കെ. ബീന, സുധീഷ് എടോ നി, ടി.പി പവിത്രൻ, സക്കീന ഹൈദർ, പി കെ.ഷിജ, ശ്രീജിത്ത് കൈവേലി, വിനീഷ് പാലയാട്, നന്ദനൻ കെ.പി.ബിനു കണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |