SignIn
Kerala Kaumudi Online
Saturday, 27 April 2024 8.37 AM IST

ഔഷധസസ്യ പ്രദർശനം

photo-1-
ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി .ദിവ്യ നിർവ്വഹിക്കുന്നു.

കണ്ണൂർ:ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ ഓയിസ്‌ക ഇന്റർനാഷണലിന്റെ സഹകരണത്തോടുകൂടി ഔഷധ സസ്യ പ്രദർശനവും സൗജന്യ ഔഷധ സസ്യ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.ഔഷധ സസ്യ പ്രചാരകൻ കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ടു നിന്ന പ്രദർശനം നടക്കുന്നത്. ഔഷധ സസ്യങ്ങളുടെ വിതരണോദ്ഘാടനം സ്‌കൂൾ ചെയർമാൻ മമ്പറം ദിവാകരൻ നിർവ്വഹിച്ചു. ഓയ്ിസ്‌കാ ജില്ലാ പ്രസിഡന്റ് ജേയ്‌സൻ ബേസിൽ അദ്ധ്യക്ഷത വഹിച്ചു. ഓയിസ്‌ക സൗത്ത് ഇന്ത്യൻ വൈസ് പ്രസിഡന്റ് കെ.കെ.ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അജിമോൾ പദ്ധതി വിശദീകരണം നടത്തി. മെഡിക്കൽ ഓഫിസർ ഡോ. ഡിജോ ജോസ് ക്ലാസെടുത്തു. ഓയ്‌സ്‌കാ സെക്രട്ടറി വിനോദ് ചന്ദ്രൻ, കെ.ഇന്ദിര , ആർട്ടിസ്​റ്റ് ശശികല ,സ്‌കൂൾ പ്രിൻസിപാൽ വി.ആർ.മധു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെള്ളോത്ത് സജീവനെ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.