കൊല്ലം: സൗത്ത് സോൺ (ക്ലസ്റ്റർ 11) സി.ബി.എസ്.ഇ ടേബിൾ ടെന്നീസ് ടൂർണമെന്റ് 7 മുതൽ 9 വരെ കൊല്ലം നവദീപ് പബ്ലിക് സ്കൂളിൽ നടക്കും. 7ന് രാവിലെ 9.30ന് തിരുവനന്തപുരം സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ മഹേഷ്.ഡി ധർമ്മാധികാരി ഉദ്ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ അദ്ധ്യക്ഷനാകും. നോക്ക് ഔട്ട് രീതിയിൽ അണ്ടർ 14, 17, 19 വിഭാഗങ്ങളിൽ നടത്തുന്ന മത്സരത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പതിനെട്ട് സ്കൂളുകളിൽ നിന്ന് 128 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അർവിന്ദ് ക്ലീറ്റസ്, വൈസ് പ്രിൻസിപ്പൽ ഇഗ്നേഷ്യസ്, സ്കൂൾ കൗൺസിലർ ഷാർലറ്റ് ഡിക്സൺ, അദ്ധ്യാപകൻ ശ്രീജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |