തിരുവനന്തപുരം: സീനിയർ വിഭാഗം ആൺകുട്ടികളുടെ 1500 മീറ്ററിൽ തലസ്ഥാനത്തിന്റെ ഇന്ദ്രനാഥൻ പൊന്നണിഞ്ഞു. നാലുമിനിട്ട് 13.50 സെക്കൻഡിൽ ഫിനിഷ് ലൈൻ തൊട്ടായിരുന്നു നേട്ടം. ഇക്കഴിഞ്ഞ റവന്യൂ ജില്ലാ(തിരുവനന്തപുരം) കായിക മേളയിൽ പങ്കെടുത്ത എല്ലാ ഇനത്തിലും മെഡൽ നേടിയിരുന്നു കാഞ്ഞിരംകുളം പി.കെ.എം.എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഇന്ദ്രനാഥൻ.കാഞ്ഞിരംകുളം പുത്തൻകട സ്വദേശിയായ ഇന്ദ്രനാഥൻ പ്രവാസിയായ സുരേഷിന്റെയും സന്ധ്യയുടെയും മകനാണ്.സഹോദരൻ സൂര്യനാഥൻ.