SignIn
Kerala Kaumudi Online
Friday, 26 April 2024 9.47 PM IST

'ഓർമ്മകൾ ഉണ്ടായിരിക്കണം'; ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവച്ച് സംവിധായകൻ ജിയോ ബേബി, വ്യാപക വിമർശനം

masjid

ബാബറി മസ്ജിദ് തകർത്തിട്ട് ഇന്നേക്ക് 30 വർഷം തികയുമ്പോൾ 'ഓർമ്മകൾ ഉണ്ടായിരിക്കണം' എന്ന തലക്കെട്ടോടെ ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പോസ്റ്ര് പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിനെ പ്രതികൂലിച്ചുകൊണ്ട് കമന്റുമായി എത്തിയിരിക്കുന്നത്.

'മതേതരത്വം ആഗ്രഹിക്കുന്ന മലയാളിയുടെ മനസിൽ വിഷം കുത്തി വയ്ക്കുന്നോ, താങ്കൾ ഏകപക്ഷീയത ആഗ്രഹിക്കുന്നു എങ്കിൽ ഇനി മുതൽ താങ്കളുടെ സിനിമ ആ പക്ഷം മാത്രം കണ്ടാൽ മതി എന്ന് പോസ്റ്ററുകളിൽ നൽകണം. വർഗീയ ഫാസിസ്റ്ര് ശക്തികൾക്ക് വളമിടുന്ന ഇത്തരം ഓർമ്മപ്പെടുത്തലുകൾ മലയാള സിനിമയിൽ താങ്കളെ ഒറ്റപ്പെടുത്തും' തുടങ്ങിയ നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. ഒപ്പം പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

fb-post

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JEO BABY, FACEBOOK POST, MASJID, BABARI MASJID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.