കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകൾ അഞ്ചു ലക്ഷം കോടി രൂപ പിന്നിട്ടു. നവംബർ 30 വരെയുള്ള കണക്കുകൾ അനുസരിച്ചാണിത്. ഇതിലെ അവസാന ഒരു ലക്ഷം കോടി രൂപയുടെ വായ്പകൾ കഴിഞ്ഞ 12 മാസങ്ങളിലാണ് നൽകിയത്. ആദ്യ ഒരു ലക്ഷം കോടി രൂപ എന്ന നില കൈവരിച്ചത് 2015 ജനുവരിയിൽ ആയിരുന്നു.
പേഴ്സണൽ വായ്പ, പെൻഷൻ വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത സ്വർണ പണയം, മറ്റ് വ്യക്തിഗത വായ്പകൾ എന്നിവയാണ് ഈ വിഭാഗത്തിൽ പെടുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വീകരിച്ച തന്ത്രപരമായ നടപടികളും ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് നടത്തിയ മുന്നേറ്റങ്ങളുമാണ് ഈ നേട്ടത്തിന് നിർണായക പങ്ക് വഹിച്ചതെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |