തൊടുപുഴ : കോതായികുന്ന് ഭാഗത്ത് അനധികൃതമായി സ്വകാര്യ വ്യക്തി പാറ ഖനനവും മണ്ണെടുപ്പും നടത്തിയത് റവന്യു അധികൃതർ എത്തി നിർത്തിവയ്പ്പിച്ചു. ഇവിടെനിന്ന് മണ്ണ്മാന്തിയന്ത്രം അടക്കമുള്ളവ കസ്റ്റഡിയിലെടുത്തു. മണ്ണും പാറയും നീക്കി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനമാണ് തൊടുപുഴ തഹസിൽദാർ എം. അനിൽ കുമാറിന്റെ നേതൃത്തിലുള്ള റവന്യൂ സ്‌ക്വാഡ് തടഞ്ഞത്. തൊടുപുഴ വില്ലേജ് ആഫീസർ ഒ. കെ. അനിൽകുമാർ ജീവനക്കാരായ ജീൻസ് , സജീവ്,റെഫിക്ക് ,സുനിഷ് എന്നിവ ർ ഒപ്പമുണ്ടായിരുന്നു.