കാഞ്ഞിരപ്പള്ളി : ഉറുദ്ദു രചനാ മത്സരങ്ങളിൽ ഹാട്രിക് നേട്ടവുമായി മുഹമ്മദ് റമീസ്. കഥാരചന, കവിതാരചന, ഉപന്യാസം എന്നീ ഇനങ്ങളിലാണ് കാളകെട്ടി എ.എം എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് ഒന്നാം സ്ഥാനം നേടിയത്. യു.പി യിൽ മൂന്നു വർഷം ഉറുദ്ദു പഠിച്ചിരുന്ന മുഹമ്മദ് അതിനു ശേഷവും ഉറുദ്ദുവിനെ വിട്ടുകളഞ്ഞില്ല. പുസ്തകം വായിച്ചും എഴുതിയും പഠനം തുടർന്നു. കഥാരചനയിൽ മുസാഫിർ (യാത്രക്കാരൻ), കവിതാരചനയിൽ ബാരിശ് (മഴ) എന്നിവയായിരുന്നു വിഷയം. അപകടത്തിൽ കൈയൊടിഞ്ഞെങ്കിലും ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാതിരിക്കാൻ മുഹമ്മദിന് മനസ് വന്നില്ല. കാഞ്ഞിരപ്പള്ളി മാളികവീട്ടിൽ അബ്ദുൽ റസാഖ് - റസീന ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |