കോലഞ്ചേരി: തൃപ്പൂണിത്തുറ -കരിമുകൾ റോഡിൽ അമ്പലമേട് എഫ്.എ.സി.ടി പ്രധാനകവാടത്തിന് സമീപം അജ്ഞാതവാഹനമിടിച്ച് 5 പശുക്കൾ ചത്തു. ബുധനാഴ്ച പുലർച്ചെ 3.30 ഓടെയാണ് സംഭവം. പശുക്കളെ ഇടിച്ച വാഹനം നിറുത്താതെ പോയി. പിന്നാലെ എത്തിയ വാഹനത്തിലെ ഡ്രൈവർമാർ അമ്പലമേട് പൊലീസിൽ വിവരം അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പശുക്കളുടെ ജഡം നീക്കം ചെയ്തു. പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |