തിരുവനന്തപുരം: രാഷ്ട്രത്തിനു വേണ്ടി ജീവൻ ത്യജിച്ച ധീരരക്തസാക്ഷികളോടുള്ള ആദരമർപ്പിക്കുന്നതിനായി സായുധസേനാ പതാകദിനത്തോടനുബന്ധിച്ച് പതാകനിധിയിലേക്കുള്ള ജില്ലയിലെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ആദ്യ സംഭാവന നൽകിയ കളക്ടർ എൻ.സി.സി കേഡറ്റുകളിൽ നിന്നും സായുധസേനാ ദിനാചരണ സ്റ്റാമ്പ് കൈപ്പറ്റി. 2021ലെ സായുധസേനാ പതാകദിനാചരണത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ചവർക്കുള്ള പുരസ്കാരങ്ങളും കളക്ടർ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തിൽ കേന്ദ്രീയ വിദ്യാലയം പട്ടം,സർക്കാർ ഓഫീസ് വിഭാഗത്തിൽ തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ കോർപ്പറേറ്റീവ് സൊസൈറ്റി,എൻ.സി.സി ബറ്റാലിയൻ വിഭാഗത്തിൽ എൻ.സി.സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് പേരൂർക്കട എന്നിവരാണ് പുരസ്കാരം നേടിത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ സൈനികക്ഷേമ ഓഫീസർ സതീന്ദ്രൻ.പി.കെ,വെൽഫെയൽ ഓർഗനൈസർ ഹരിലാൽ,സൈനിക ഉദ്യോഗസ്ഥർ,എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരും പങ്കെടുത്തു. കാർ ഫ്ളാഗുകളുടെയും ടോക്കൺ ഫ്ളാഗുകളുടെയും വില്പനയിലൂടെ പതാകദിന ഫണ്ട് സമാഹരിക്കും. വിമുക്തഭടന്മാർക്കും സൈനികരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തികസഹായം നൽകാനാണ് ഈ ഫണ്ട് വിനിയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |