കൊച്ചി: നെസ്റ്റ് ഡിജിറ്റൽ സംഘടിപ്പിക്കുന്ന 'ഡിജിറ്റൽ യൂത്ത് ഹാക്കത്തൺ 2022-23' കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക സർവകലാശാല, ഐ.സി.ടി അക്കാഡമി ഒഫ് കേരള എന്നിവയുമായി ചേർന്നാണ് ഹാക്കത്തൺ സംഘടിപ്പിക്കുന്നത്.
ആദ്യഘട്ട മത്സരങ്ങൾ ഡിസംബർ പതിനാറിന് ആരംഭിക്കും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ വിജയികളെ പ്രഖ്യാപിക്കും. കോളേജ് വിദ്യാർത്ഥികൾക്ക് ആശയരൂപീകരണം, കോഡിംഗ്, പ്രശ്നപരിഹാരം എന്നീ കഴിവുകൾ തെളിയിക്കാനുള്ള മികച്ച അവസരമാണ് ഹാക്കത്തണെന്ന് നെസ്റ്റ് ഡിജിറ്റൽ എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ നസ്നീൻ ജഹാംഗീർ പറഞ്ഞു. ഈ മാസം 13 വരെ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |