ചവറ: നിർദ്ധനരായ രോഗികൾക്ക് കിടക്കുവാൻ ഒരുകട്ടിൽ എന്ന പദ്ധതിക്ക് നെറ്റിയാട് പൗരസമിതി തുടക്കം കുറിച്ചു. 'ഉറങ്ങാം സുഖമായി, എന്ന പദ്ധതിയിലൂടെ അർഹത ഉള്ളവരെ കണ്ടെത്തിയാണ് കട്ടിൽ വിതരണം ചെയ്തത്. പന്മനഗ്രാമപഞ്ചായത്തിലെ നിർദ്ധനരായ രോഗികൾക്ക് കട്ടിൽ നൽകുന്ന ഒരു പദ്ധതിക്ക് ഇതിലൂടെ പൗരസമിതി തുടക്കം കുറിച്ചിരിക്കുകയാണ്. പ്രദേശത്തെ അർഹതയുള്ളവരെ കണ്ടെത്തി കിടക്കുവാൻ ഒരു കട്ടിൽ എന്ന പദ്ധതി നടപ്പാക്കുകയായിരുന്നു പൻമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഉദ്ഘാടനം ചെയ്തു. നെറ്റിയാട് പൗരസമിതി പ്രസിഡന്റ് നെറ്റിയാട്ട് റാഫി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ഷംനാ റാഫി, റഫീക്കാ ബീവി, ആനന്ദവല്ലിയമ്മ, രഞ്ജിനി, ശ്രീമതി,നെറ്റിയാട് റഹിം, ഷിഹാബ് നല്ല വീട്ടിൽ, മുഹമ്മദ്ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |