റോഷാക്ക് സിനിമയുടെ വിജയാഘോഷത്തിനിടെ ആസിഫ് അലിക്ക് സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ആസിഫിന് ഒരു റോളക്സ് വാച്ചാണ് മമ്മൂട്ടി സമ്മാനിച്ചിരിക്കുന്നത്. വിക്രം എന്ന ചിത്രം മികച്ച വിജയം നേടിയപ്പോൾ കമൽഹാസൻ സൂര്യക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെക്കുറിച്ച് സൂചന നൽകിയത്.മമ്മൂട്ടിയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന് ആസിഫ് നന്ദി അറിയിച്ചത്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ദിലീപ് എന്ന കഥാപാത്രത്തെ ആസിഫും. എന്നാൽ ചിത്രത്തിൽ ആസിഫ് മുഖം കാട്ടാതെ അഭിനയിച്ചതിനെ മമ്മൂട്ടി ഏറെ പ്രശംസിച്ചിരുന്നു. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമിച്ചത്. ദുൽഖർ സൽമാൻ, അമാൽ സൂഫിയ, സുൽഫത്ത് എന്നിവരും റോഷാക്ക് വിജയാഘോഷത്തിന് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |