കോഴിക്കോട്: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് എൻഫ (നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ) സംഘടിപ്പിക്കുന്ന മിനി വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഞായറാഴ്ച നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിൽ നടക്കും.കേരളസർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ചാണ് ഇത്തവണത്തെ മിനി വേൾഡ് കപ്പ് സംഘടിപ്പിക്കപ്പെടുന്നത്. ഖത്തർ ലോകകപ്പിൽ കളിച്ച,ഫുട്ബോൾ പ്രേമികളുടെ ഇഷ്ടടീമുകളായ അർജന്റീന, ബ്രസീൽ,ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട്, സ്പെയിൻ, ബൽജിയം, ജർമ്മനി എന്നീ രാജ്യങ്ങളുടെ പേരിലും ജേഴ്സിയിൽ എട്ട് ടീമുകൾ ഈ ഏകദിന ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാനിറങ്ങും. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരം വൈകീട്ടോടെ അവസാനിക്കും. ജേതാക്കൾക്ക് ലോകകപ്പ് ട്രോഫിയുടെ മാതൃക സമ്മാനിക്കും. എല്ലാ ലോകകപ്പ് ഫുട്ബോൾ വേളയിലും എൻഫ മിനി വേൾഡ്കപ്പ് സംഘടിപ്പിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |