തൊടുപുഴ: മുതലക്കോടം സെന്റ് ജോർജ് ഫോറോനാ പള്ളിയിൽ അഖില കേരള എക്യുമെനിക്കൽ കരോൾ ഗാന മത്സരം മാർഗംകളി മത്സരം എന്നിവ നാളെ നടക്കും.ചെറുപുഷ്പ മിഷൻ ലീഗ് മുതലക്കോടം മേഖലയും കോതമംഗലം രൂപതയും ചേർന്ന് നടത്തുന്ന അഖില കേരള മാർഗംകളി മത്സരം ഉച്ചയ്ക്ക് ഒന്നിന് പാരിഷ് ഹാളിൽ ആരംഭിക്കും. മാർഗംകളി മത്സരത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെ ഇടവകകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 15000 രൂപ നൽകും. വൈകിട്ട് 5:30 ന് കെ.സി.വൈ.എം മുതലക്കോടം യൂണിറ്റിന്റെ നേതൃത്വത്തിൽ കരോൾ ഗാന മത്സരം സെന്റ് ജോർജ് ഹൈസ്‌കൂൾ സ്‌കൂളിളിൽ നടക്കും. ഓൺലൈൻ എൻട്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.ഒന്നാം സ്ഥാനക്കാർക്ക് 25000 രൂപ ലഭിക്കും. വാർത്താ സമ്മേളനത്തിൽ പള്ളി വികാരി ഫാ. ജോർജ് താനത്ത്പറമ്പിൽ, സഹവികാരി ഫാ. ജസ്റ്റിൻ ചേറ്റൂർ, ട്രസ്റ്റി സാന്റോ ചെമ്പരത്തി, ടോം. ജെ. കല്ലറയ്ക്കൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |