തിരുവനന്തപുരം:സംസ്ഥാനത്തെ യു.പി, എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലെ ഹിന്ദി അദ്ധ്യാപകരുടെ സംഘടനയായ ഹിന്ദി അദ്ധ്യാപക് മഞ്ചിന്റെ ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് കേരള ഹിന്ദി പ്രചാര സഭ ഹാളിൽ വച്ച് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.പൊതു വിദ്യാലയങ്ങളിലെ ഹിന്ദി അദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഹിന്ദി അദ്ധ്യാപക് മഞ്ച് ജില്ലാ പ്രസിഡന്റ് കുമാരി ബിന്ദുഷാ.എം.എസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |