തിരുവനന്തപുരം: സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷയിൽ എട്ട്, ഒൻപത്, പത്ത് ക്ളാസുകളിലെ ചില പരീക്ഷാക്രമങ്ങളിൽ മാറ്റം. 16ന് നടക്കുന്ന പത്താം ക്ളാസിന്റെ ഒന്നാം ഭാഷ പേപ്പർ -1 രാവിലെ 9.30 മുതൽ 11.15 വരെയും എട്ടാം ക്ളാസിന്റെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ 9.30 മുതൽ 12.15 വരെയുമായി പുനഃക്രമീകരിച്ചു. 16ന് നടക്കേണ്ട ഒൻപതാം ക്ളാസിലെ ഇംഗ്ളീഷ് പരീക്ഷ 21ന് ഉച്ചയ്ക്ക് 1.30 മുതൽ 4.15 വരെ നടത്തും. 14 മുതൽ 22 വരെയാണ് ക്രിസ്മസ് പരീക്ഷ. 23ന് ക്രിസ്മസ് അവധിക്കായി അടയ്ക്കുന്ന സ്കൂളുകൾ ജനുവരി 2ന് തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |