ചെന്നൈ: ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ 34ാമത് ആശാൻ സ്മാരക കവിതാ പുരസ്കാരം കെ. ജയകുമാറിന് സമ്മാനിച്ചു. ജലഡിയാൻ പേട്ടിലെ ആശാൻ മെമ്മോറിയൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണനാണ് 50,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്. ഏഷ്യൻ കോളേജ് ഒഫ് ജേർണലിസം ചെയർമാൻ ശശികുമാർ, എഴുത്തുകാരനായ കെ. എസ്. രവികുമാർ ,ഡോ.സി. ജി. രാജേന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.കെ. എസ്. രവികുമാർ , ഡോ.സി. ആർ .പ്രസാദ് , ടി. അനിതകുമാരി എന്നിവരടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |