കാഞ്ഞങ്ങാട്: തോട്ടംതൊഴിലാളികളെ റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് റബ്ബർ ആൻഡ് കാഷ്യു ലേബർ യൂണിയൻ(എ.ഐ.ടി.യു.സി) വാർഷിക ജനറൽസമ്മേളനം ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് എം.എൻ.സ്മാരകത്തിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി.പി.ബാബു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ടി കൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.വിജയകുമാർ, എക്സിക്യൂട്ടീവംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.എസ്.കുര്യക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് സി.പി.ബാബു പതാക ഉയർത്തി. ഭാരവാഹികൾ: ഗോവിന്ദൻ പള്ളിക്കാപ്പിൽ(പ്രസിഡന്റ്), ബേബി മുളിയാർ, മാത്യു തെങ്ങുംപള്ളി (വൈസ് പ്രസിഡന്റുമാർ), കെ.എസ്. കുര്യാക്കോസ് (സെക്രട്ടറി), ഷീബ, പി.നാരായണൻ (ജോ. സെക്രട്ടറിമാർ), പി രാധാകൃഷ്ണൻ(ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |