കൊച്ചി: 25 ദിവസത്തെ ശബരിമല യാത്രയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ ടിക്കറ്റ് വരുമാനം നേടി എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ. ഞായറാഴ്ചവരെയുള്ള കണക്കുകൾ പ്രകാരമാണിത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതലാണ് ഇത്തവണത്തെ വരുമാനം. വരുംദിവസങ്ങളിൽ തിരക്കേറുന്നതോടെ കളക്ഷൻ വൻതോതിൽ വർദ്ധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പ്രതിദിനം 26 സർവീസുകളാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഇതുവരെ ആയിരം സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തിക്കഴിഞ്ഞു. ട്രെയിനുകളിൽ വരുന്ന തീർത്ഥാടകർ നിറയുന്നതനുസരിച്ച് സർവീസ് ആരംഭിക്കും. പ്രതിദിനം കുറഞ്ഞത് അഞ്ച് ലക്ഷം രൂപയുടെ വരുമാനമുണ്ട്.
40 സർവീസ് വരെ നടത്തിയ ദിവസങ്ങൾ ഇത്തവണയു ണ്ടായി. തി രികെ വരുന്ന ബസുകൾ അതേദിവസം തന്നെ വീണ്ടും സർവീസ് നടത്തിയാണ് തീർത്ഥാ ടകരെ പമ്പയിലെത്തിച്ചത്. വ്യാ ഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തവണ തി രക്ക് കൂടുതൽ.
ജീവനക്കാരെ മാറ്റി നിയമിച്ചു
സ്റ്റേഷൻ മാസ്റ്റർക്ക് പമ്പ സർവീസ് സ്‌പെഷ്യൽ ഓഫീസറായി ചുമതല നൽകിയാണ് സർവീസുകൾ നടത്തുന്നത്. റെയി ൽവേ സ്റ്റേഷനിൽ രണ്ടും ഡിപ്പോയിൽ മൂന്നും ജീവനക്കാരെയും പമ്പ സർവീസ് ചുമതലകൾക്കായി നിയോഗിച്ചിട്ടുണ്ട്.
എ റണാകുളത്തു നിന്നുള്ള പമ്പ സർവീസ്
(ബസ്, എണ്ണം, പമ്പ വരെ ആളൊന്നി നുള്ള നി രക്ക് എന്നീ ക്രമത്തിൽ )
സൂപ്പർ ഫാസ്റ്റ്- 12- 305
ഫാസ്റ്റ് പാസഞ്ചർ- 10- 295
ഡീലക്‌സ്- 03- 351
എക്‌സ്‌പ്രസ്- 01- 336
ആകെ-26
പാർക്കിംഗിൽ ഉടക്കുമായി റെയിൽവേ
സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പമ്പ സ്‌പെഷ്യൽ യാ ത്ര. മു ൻ വർഷങ്ങളിൽ ആറ് മുത ൽ പത്തുവരെ ബസുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്നു. സ്ഥ ല പരിമിതിയും തിരക്കും പറഞ്ഞ് റെയിൽവേ ഇപ്പോൾ സഹകരിക്കുന്നില്ല. ഒ രേസമയത്ത് രണ്ടു ബസുകൾ മാത്രമേ പാർക്ക് ചെയ്യാവൂ എന്നും ഈ ബസുകൾ തീർത്ഥാടകരുമായി പോയ ശേഷമേ അടുത്ത രണ്ട് ബസുകൾ റെ യിൽവേ സ്‌റ്റേഷനിലേക്കെത്തിക്കാൻ പാടുള്ളൂവെന്നുമാണ് അധികൃതരുടെ നിർദേശം.
ഇത് സമയ നഷ്ടത്തിന് കാരണമാകുന്നതിനാൽ തീർത്ഥാടകർ ടാക്‌സികളെ ആശ്രയിക്കും. ഇല്ലെങ്കിൽ വരുമാനം ഇതിലും വർദ്ധിച്ചേനെയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി.
ഇതുവരെ കുറ്റമറ്റ രീതിയിൽ സർവീസ് നടത്താനായി. തിരക്കേറിയാൽ കൂടുതൽ സർവീസുകൾ അനുവദിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ബിനിൽ
സ്‌പെഷ്യ ൽ ഓഫീസർ, പമ്പ സർവീസ് എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |