മുൾട്ടാൻ: പാകിസ്ഥാന്റെ മണ്ണിൽ 22 വർഷത്തിന് ശേഷം ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 റൺസിന്റെ ജയം നേടിയതോടെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഉറപ്പിച്ചത്. രണ്ടാം ടെസ്റ്റിൽ 26 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടുയർത്തിയ 355 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ 328 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് 281, 275. പാകിസ്താൻ 202, 328. ജോസ് ബട്ട്ലർ മികച്ചതാരം ദുബായ്: നവംബറിലെ മികച്ച താരത്തിനുള്ള ഐ.സി.സിയുടെ പുരസ്കാരത്തിന് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലർ സ്വന്തമാക്കി. പാകിസ്ഥാന്റെ സിദ്ര അമീനാണ് മികച്ച വനിതാ താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |