കുന്ദമംഗലം: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും കേരള സർക്കാർ വ്യാവസായിക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് ആർ.ഐ സെന്ററും മർകസ് പ്രൈവറ്റ് ഐ.ടി.ഐയും സംയുക്തമായി മർകസ് ഐ.ടി.ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. സബ് കളക്ടർ ചെൽസാസിനി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജസീല ബഷീർ , മേഖല ഇൻസ്‌പെക്ടർ ഒഫ് ട്രെയിനിംഗ് പി.വാസുദേവൻ, എൻ.എസ്.ടി.ഐ ട്രെയിനിംഗ് ഓഫീസർ കെ.ഷൗക്കത്ത് ഹുസൈൻ, മർകസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഐ.ടി.ഐ പ്രിൻസിപ്പൽ എൻ.മുഹമ്മദലി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പ്രതിനിധി മഹേഷ് ബാലകൃഷ്ണൻ , മലബാർ ഗ്രൂപ്പ് ബിസിനസ് ഹെഡ് എൻ. ചന്ദ്രൻ, മർകസ് ഐ.ടി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ റഷീദ് സഖാഫി എന്നിവർ പ്രസംഗിച്ചു. ടി.മനോജ്കുമാർ സ്വാഗതവും ഒ.അബ്ദുസമദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |