ഫോർട്ടുകൊച്ചി: ബിനാലെയും പുതുവത്സരാഘോഷങ്ങളും കൊച്ചിൻ കാർണിവലുമൊക്കെ കാണാൻ ഫോർട്ടുകൊച്ചി ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികളെ ഭീതിയിലാഴ്ത്തി പാമ്പ് ശല്യം രൂക്ഷം. നേരത്തേ കല്ലുകൾക്കും പായൽക്കൂട്ടത്തിനിടയിലും മറ്റുമായിരുന്നു പാമ്പുകളുടെ ആവാസ കേന്ദ്രമെങ്കിൽ ഇപ്പോൾ നടപ്പാതയിലും സഞ്ചാരികൾ വിശ്രമിക്കുന്ന ചാരു ബെഞ്ചുകളുമെല്ലാം പാമ്പുകൾ ഇഴയുകയാണ്. ഇരുമ്പ് ബെഞ്ചിന്റെ കാലുകൾക്കിടയിലാണ് പാമ്പുകൾ പതുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചി കടപ്പുറത്ത് എത്തിയ വിനോദ സഞ്ചാരികൾ ബെഞ്ചിൽ ഇരിക്കാൻ ശ്രമിക്കവേ പാമ്പിന്റെ തല കണ്ട് ബഹളം വെക്കുകയായിരുന്നു. തുടർന്ന് കച്ചവടക്കാർ ചേർന്ന് പാമ്പിനെ തുരത്തി. ബീച്ചിൽ തെരുവുനായ ശല്യവും രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |