കൊച്ചി: ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ കൂടുതൽ സുതാര്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളുടെ അവകാശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു വർഷത്തിനിടെ പൊതുവിതരണ വകുപ്പിൽ ലഭിച്ച 40 ലക്ഷം പരാതികളിൽ 35000 ഒഴികെ ബാക്കിയെല്ലാം പരിഹരിച്ചു. വകുപ്പിന്റെ 101 ഓഫീസുകൾ ഇ- ഓഫീസുകളാക്കി. ഇ- ഫയലിംഗ് സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ദേശീയ മെഗാ ലോക് അദാലത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി കൈമാറി. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. പ്രൊഫ. എം.കെ. സാനു മുഖ്യതിഥിയായി. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ, ലീഗൽ മെട്രോളജി വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗർ പാഷ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീവ് പട്‌ജോഷി, പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മിഷണർ ഡോ.ഡി. സജിത്ത് ബാബു, കൗൺസിലർ സുധ ദിലീപ് കുമാർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു, അഡ്വ. ഹരീഷ് വാസുദേവൻ, ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ ജെ.സി. ജീസൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |