കൊല്ലം : അന്ധവിശ്വാസം, വികലഭരണം, വിലക്കയറ്റം, ധൂർത്ത്, അഴിമതി എന്നിവ ആരോപിച്ച് സർക്കാരിനെതിരെ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ നയിക്കുന്ന ഉണരൂ കേരളം കാമ്പയിൻ 18 ന് ജില്ലയിൽ പര്യടനം നടത്തും. രാവിലെ 10 ന് ചടയമംഗലത്ത് നിന്ന് ആരംഭിച്ച് 12ന് കൊട്ടാരക്കര, 2ന് കുന്നത്തൂർ, 4 ന് കരുനാഗപ്പള്ളി, 6 ന് ആശ്രാമത്ത് സമാപിക്കും. ജാഥയിൽ സി.എം.പി സംസ്ഥാന നേതാക്കളും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കുമെന്ന് ജില്ലാ കൗൺസിലിംഗ് യോഗത്തിൽ ജില്ലാ സെക്രട്ടറി സി.കെ. രാധാകൃഷ്ണൻ അറിയിച്ചു. കൊച്ചുകൃഷ്ണപിള്ള, മുരളീധരൻപിള്ള, അയൂബ് ഖാൻ, കരീം മേവൂർ, സന്തോഷ് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. നവംബർ 29 ന് കാസർകാേട് നിന്ന് ആരംഭിച്ച യാത്ര 20 ന് തിരുവനന്തപുരത്ത് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |